ന്യൂഡൽഹി ∙ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധു ഏറെക്കാലത്തിനു ശേഷം വനിതാ സിംഗിൾസ് ലോകറാങ്കിങ്ങിലെ ടോപ് 10 പട്ടികയിൽനിന്ന് പുറത്ത്. പരുക്കുമൂലം ഏറെക്കാലം പുറത്തായിരുന്ന സിന്ധുവിന് ഈ സീസണിൽ ഇതുവരെ ശോഭിക്കാനായിട്ടില്ല.
11–ാം സ്ഥാനത്താണ് ഇരുപത്തിയേഴുകാരിയായ സിന്ധു. പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ 8–ാം റാങ്കിന് ഇളക്കമില്ല. വനിതാ ഡബിൾസ് റാങ്കിങ്ങിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ഉൾപ്പെട്ട സഖ്യം 18–ാം സ്ഥാനത്തു തന്നെ തുടരുന്നു.
English Summary : PV Sindhu out of Womens Singles World top ten ranking