ലോക ചെസ് ചാംപ്യൻഷിപ്: നാളെ ‘ഫൈനൽ’

chess
SHARE

അസ്താന (കസഖ്സ്ഥാൻ) ∙ അവസാന അങ്കം നാളെ; പുതിയ ലോക ചെസ് ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഇന്നലെ നടന്ന 13–ാം ഗെയിം സമനിലയിൽ അവസാനിച്ചതോടെ (6.5– 6.5) വിജയിയെ കണ്ടെത്താനുള്ള അവസാന റൗണ്ട് മത്സരം നാളെ നടക്കും. അതും സമനിലയായാൽ കളി ടൈബ്രേക്കറിലേക്കു നീളും. സമ്മർദം മുറ്റിനിന്ന 13–ാം റൗണ്ടിൽ യാൻ നീപ്പോംനീഷിയും ഡിങ് ലിറനും 39 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. 

വെള്ളക്കരുക്കളുമായി നീപ്പോ രാജാവിന്റെ മുന്നിലെ കാലാളെ നീക്കിയാണ് തുടങ്ങിയത്. എന്നാൽ, പ്രാരംഭഘട്ടം കഴിഞ്ഞതോടെ ഡിങ്ങിനായി സാധ്യതകൾ.  എന്നാൽ, കഴിഞ്ഞ കളിയിലെ അപ്രതീക്ഷിത ആഘാതം വിട്ടുമാറാത്ത നീപ്പോ അപകടകരമായ നീക്കങ്ങൾക്കു തുനിഞ്ഞില്ല. വൈകാതെ ഇരുവരും സമനിലയ്ക്കു സമ്മതിച്ചു.

English Summary: World Chess Championship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS