ADVERTISEMENT

മോണക്കോ ∙ ഉത്തേജകം ഉപയോഗിച്ചതിന് 3 വർഷത്തെ വിലക്കു നേരിടുന്ന ബോട്സ്വാന അത്‌ലീറ്റ് തന്റെ ഒളിംപിക്സ് മെഡൽ വിൽക്കാനൊരുങ്ങുന്നു. 2012 ലണ്ടൻ ഒളിംപിക്സിൽ പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളി നേടിയ നിജൽ എയ്മസാണ് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാൻ മെഡൽ വിൽപനയ്ക്കു വച്ചത്.

ബോട്സ്വാനയുടെ ആദ്യ ഒളിംപിക്സ് മെഡൽ ജേതാവായ എയ്മസ് അത്‍ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് കഴിഞ്ഞ വർഷം നടത്തിയ ഉത്തേജക പരിശോധനയിലാണ് കുടുങ്ങിയത്. കുറ്റം സമ്മതിച്ചതോടെ 4 വർഷത്തെ വിലക്ക് 3 വർഷമാക്കി കുറച്ചു. 3.39 ലക്ഷം യുഎസ് ഡോളറിന് (ഏകദേശം 2.8 കോടി രൂപ) മെഡൽ വാങ്ങാൻ ഒരു ടീം തന്നെ സമീപിച്ചതായി നിജൽ എയ്മസ് വ്യക്തമാക്കി.

എന്നാൽ എയ്മസിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ഒടിടി പ്ലാറ്റ്ഫോമിൽ ഉടൻ റിലീസ് ചെയ്യുന്നുണ്ട്. അതിനുശേഷം മെഡലിന്റെ മൂല്യം 5.58 ലക്ഷം യുഎസ് ഡോളറായി ഉയരുമെന്നാണ് താരത്തിന്റെ കണക്കുകൂട്ടൽ.

English Summary : Olympics medal for sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com