ADVERTISEMENT

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ അവശേഷിച്ച നാവികനും തീരമണഞ്ഞു. ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗറാണ് ‘നൂറി’ എന്ന പായ്‌വഞ്ചിയിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിയോടെ ഫ്രഞ്ച് തീരത്തെ ഫിനിഷിങ് ലൈനിലെത്തിയത്.

16 നാവികർ കഴിഞ്ഞ വർഷം സെപ്റ്റംബർ 4ന് ലെ സാബ്‌ലെ ദെലോനിൽനിന്ന് ആരംഭിച്ച മത്സരത്തിൽ ശേഷിച്ച അവസാനത്തെയാളാണ് മൈക്കൽ ഗുഗൻബർഗർ. 249 ദിവസവും 17 മണിക്കൂറും 42 മിനിറ്റും എടുത്താണ് നാൽപത്തിനാലുകാരൻ ഗുഗൻബർഗറുടെ ഫിനിഷ്.

ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ (235 ദിവസം, 5 മണിക്കൂർ, 44 മിനിറ്റ്), ഇന്ത്യൻ നാവികൻ മലയാളിയായ അഭിലാഷ് ടോമി (236 ദിവസം, 14 മണിക്കൂർ, 46 മിനിറ്റ്) എന്നിവർ നേരത്തേ ഫിനിഷ് ചെയ്തിരുന്നു. സംഘാടകർ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ അഭിലാഷ് ടോമിയും കിഴ്സ്റ്റൻ നോയിഷെയ്ഫറും ചേർന്ന് മൈക്കൽ ഗുഗൻബർഗറെ സ്വീകരിച്ചു.

English Summary: Golden Globe Race: The Last Sailor Finished

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com