ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് അത്‍ലറ്റിക്സ് റാങ്കിങ്ങിൽ ചരിത്രനേട്ടം. പുരുഷ ജാവലിൻ ത്രോയിലെ ലോക റാങ്കിങ്ങിൽ നീരജ് ഒന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്സിലെ ഏതെങ്കിലും വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്.

മാസമാദ്യം ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ 88.67 മീറ്റർ പ്രകടനത്തോടെ നീരജ് സ്വർണം നേടിയിരുന്നു. ഇതാണ് ഇരുപത്ത‍‍ഞ്ചുകാരനായ നീരജിനു റാങ്കിങ്ങിൽ കുതിപ്പ് നൽകിയത്. ഈ സീസണിൽ പുരുഷ ജാവലിൻത്രോയിലെ ലോകത്തെ ഏറ്റവും മികച്ച പ്രകടനവും നീരജിന്റെ പേരിലാണ്.

ലോക ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സനെ മറികടന്നാണ് നീരജ് ചോപ്ര റാങ്കിങ്ങിന്റെ തലപ്പത്തെത്തിയത്. നീരജ് 1455 റാങ്കിങ് പോയിന്റുകൾ നേടിയപ്പോൾ പീറ്റേഴ്സന് 1433 പോയിന്റുണ്ട്. മറ്റ് ഇന്ത്യൻ താരങ്ങളായ രോഹിത് യാദവ് 15–ാം സ്ഥാനത്തും ഡി.പി.മനു 17–ാം സ്ഥാനത്തുമാണ്.

English Summary: Neeraj Chopra tops in javelin throw world ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com