ക്വാലലംപുർ ∙ രാജ്യത്തിന് ഇരട്ടമെഡൽ പ്രതീക്ഷ നൽകി മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ പി.വി.സിന്ധുവിന്റെയും എച്ച്.എസ്.പ്രണോയുടെയും വിജയക്കുതിപ്പ്. പുരുഷ സിംഗിൾസിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയെ തോൽപിച്ച് പ്രണോയിയും (25-23, 18-21, 21-13) വനിതകളിൽ ചൈനയുടെ യിമാൻ ജാങ്ങിനെ തോൽപിച്ച് സിന്ധുവും (21-16, 13-21, 22-20) സെമി ഫൈനലിലെത്തി. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ തോറ്റു പുറത്തായി.

പുരുഷ ക്വാർട്ടറിൽ ആദ്യ 2 ഗെയിമുകളിൽ പൊരുതി നിന്ന നിഷിമോട്ടോയെ അവസാന ഗെയിമിയിൽ പ്രണോയ് നിഷ്പ്രഭനാക്കി. ഇന്നു സെമിയിൽ ഇന്തൊനീഷ്യൻ താരം ക്രിസ്റ്റ്യൻ അദിനാതയാണ് പ്രണോയിയുടെ എതിരാളി. വനിതാ സെമിയിൽ ഏഴാം സീഡ് ഇന്തൊനീഷ്യയുടെ മരിസാക്ക ടൻജുങ്ങാണ് സിന്ധുവിന്റെ എതിരാളി.
English Summary: PV Sindhu and HS Prannoy in semi finals