സലാല ∙ ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു (1–1). ഷർദ നന്ദ് തിവാരിയിലൂടെ 24–ാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തിയെങ്കിലും 44–ാം മിനിറ്റിൽ ബഷാറത് അലിയുടെ ഗോളിലൂടെ പാക്കിസ്ഥാൻ സമനില നേടുകയായിരുന്നു.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ, ആദ്യ പകുതിയിൽ തന്നെ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ട് പെനൽറ്റി കോർണർ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഗ്രൂപ്പ് എയിൽ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 7 പോയിന്റുള്ള പാക്കിസ്ഥാൻ ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ ഒന്നാമതെത്തി.
ജപ്പാൻ, ചൈനീസ് തായ്പെയ്, തായ്‌ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
English Summary : India pak draw in Junior Asia Cup hockey match