മൊണാക്കോ ∙ ഫോർമുല വൺ കാറോട്ട സീസണിലെ മൊണാക്കോ ഗ്രാൻപ്രിയിൽ നിലവിലെ ചാംപ്യൻ റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പന് ജയം. ആസ്റ്റൻ മാർട്ടിൻ താരം ഫെർണാണ്ടോ അലോൻസോ രണ്ടാമതായി ഫിനിഷ് ചെയ്ത മത്സരത്തിൽ ആൽപൈൻ താരം എസ്തബാൻ ഒക്കോൺ മൂന്നാമതെത്തി. മെഴ്സിഡീസിന്റെ സൂപ്പർ താരം ലൂയിസ് ഹാമിൽട്ടൻ നാലാമതായി. സീസണിൽ വേർസ്റ്റപ്പന്റെ നാലാം ജയമാണിത്. ഇതോടെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ തന്റെ ലീഡ് 14 പോയിന്റായി ഉയർത്താനും വേർസ്റ്റപ്പന് സാധിച്ചു.
English Summary: Verstappen wins in Monaco