ദേശീയ സ്കൂൾ കായികമേള: കേരള ടീമിന് പ്രത്യേക യാത്രാസൗകര്യം
Mail This Article
തിരുവനന്തപുരം∙ ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കേരള ടീമിനായി റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. താരങ്ങൾക്കായി ട്രെയിനിൽ പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. തുടർന്നാണ് ഇന്നും നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന കേരള എക്സ്പ്രസിലും മറ്റന്നാൾ കൊച്ചിയിൽ നിന്നുള്ള ഹിമസാഗർ എക്സ്പ്രസിലുമായി പ്രത്യേക കോച്ചുകൾ അനുവദിച്ചത്.
ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗ്വാളിയർ എന്നിവിടങ്ങളിലാണു മത്സരങ്ങൾ നടക്കുന്നത്. 71 വിദ്യാർഥികളടക്കം 84 പേരുടെ ആദ്യ സംഘം ഇന്ന് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തു നിന്നു പുറപ്പെടും. ഇവരെ യാത്രയാക്കാൻ വിദ്യാഭ്യാസ മന്ത്രിയും സ്റ്റേഷനിലെത്തും. 21 ഇനങ്ങളിലായി ആകെ 499 മത്സരാർഥികളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. 88 ഒഫിഷ്യലുകളുമുണ്ട്.
English Summary: national school sports festival update