തായ്‌ലൻഡ് ഓപ്പൺ: ലക്ഷ്യ സെന്നിനും കിരൺ ജോർജിനും അട്ടിമറി ജയം

HIGHLIGHTS
  • തായ്‌ലൻഡ് ഓപ്പണിൽ ലക്ഷ്യ സെന്നിനും കിരൺ ജോർജിനും അട്ടിമറി ജയം
lakshya-sen-1248
ലക്ഷ്യസെൻ. Photo: Twitter@LakshyaSen
SHARE

ബാങ്കോക്ക് ∙ തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ മലയാളി താരം കിരൺ‌ ജോർജ് വിജയക്കുതിപ്പ് തുടർന്നപ്പോ‍ൾ വമ്പൻ അട്ടിമറിയുമായി ലക്ഷ്യ സെൻ. ചൈനീസ് താരം വെ ഹോങ് യാങ്ങിനെ അനായാസം തോൽപിച്ച കിരൺ (21-11, 21-19) ക്വാർട്ടറിലേക്കു മുന്നേറിയപ്പോൾ ഓൾ ഇംഗ്ലണ്ട് ചാംപ്യനായ നാലാം സീഡ് ലീഷു ഫെങ്ങിനെ അട്ടിമറിച്ച് ലക്ഷ്യയും (21-17, 21-15) അവസാന എട്ടിൽ ഇടംപിടിച്ചു. എന്നാൽ വനിതാ സിംഗിൾ‌സിൽ ഇന്ത്യയുടെ സൈന നെഹ്‌വാളും പുരുഷ ഡബിൾസിൽ സാത്വിക്‌സായ് രാജ്–ചിരാഗ് ഷെട്ടി സഖ്യവും പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി.

ലോക ഒൻപതാം നമ്പർ‌ ചൈനയുടെ ഷി യുകിയെ ബുധനാഴ്ച അട്ടിമറിച്ച കിരൺ ഇന്നലെ വീഴ്ത്തിയത് ലോക റാങ്കിങ്ങി‍ൽ 26–ാം സ്ഥാനത്തുള്ള വെ ഹോങ്ങിനെ. വെറും 39 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. ആദ്യ ഗെയിമിൽ 12–10 എന്ന സ്കോറിൽ നിന്നശേഷം തുടർച്ചയായി പോയിന്റ് നേടി കിരൺ കുതിച്ചുകയറി. രണ്ടാം ഗെയിമിന്റെ ആദ്യ പകുതിയിൽ 10–11ന് പിന്നിൽ നിന്നശേഷം ഉജ്വലമായി തിരിച്ചടിച്ചാണ് കിരൺ ഗെയിമും മത്സരവും സ്വന്തമാക്കിയത്. ബാഡ്മിന്റൻ ഫെ‍ഡറേഷന്റെ സൂപ്പർ 500 ടൂർണമെന്റിൽ കിരൺ ക്വാർട്ടറിലെത്തുന്നത് ഇതാദ്യമാണ്.

പുരുഷ ഡബിൾസിൽ മുൻ ചാംപ്യൻമാരായ സാത്വിക്‌സായ് രാജ്–ചിരാഗ് ഷെട്ടി സഖ്യം ഇന്തൊനീഷ്യയുടെ ഷുഹൈബുൽ ഫിക്രി– ബഗാസ് മൗലാന സഖ്യത്തോടാണ് പ്രീക്വാർട്ടറിൽ കീഴടങ്ങിയത് (24–26, 21–11, 21–17). 

English Summary: Thailand Open: Lakshya Sen, Kiran Geroge moves to quarters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS