കാകാമിഗാര (ജപ്പാൻ) ∙ ഏഷ്യ കപ്പ് ജൂനിയർ വനിതാ ഹോക്കിയിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ഇന്ത്യയ്ക്കു സമനില. മത്സരത്തിന്റെ ആദ്യ പകുതിയിൽ 2–0ന് പിന്നിലായിരുന്ന ഇന്ത്യ 43, 54 മിനിറ്റുകളിൽ ദീപിക സോറെങ് നേടിയ ഗോളുകളിലൂടെയാണ് സമനില പിടിച്ചത്.
അവസാന നിമിഷം ഇന്ത്യൻ ടീം കൂടുതൽ ആക്രമണം നടത്തിയെങ്കിലും വിജയഗോൾ നേടാനായില്ല. സമനിലയോടെ പൂൾ എയിൽ ഇന്ത്യ ഒന്നാംസ്ഥാനം നിലനിർത്തി. നാളെ ചൈനീസ് തായ്‌പെയ്ക്കെതിരെയാണ് അടുത്ത മത്സരം.
English Summary: Women's Hockey: Draw for India