ADVERTISEMENT

തിരുവനന്തപുരം∙ കായിക മേഖലയിൽ ജൂനിയർ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും പരുക്കുമൂലം പിൻമാറേണ്ടിവരികയും ചെയ്ത ഭിന്നശേഷിക്കാരായ കായികതാരങ്ങളെ സ്പോർട്സ് ക്വോട്ട നിയമനത്തിനു പരിഗണിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ഇവരെക്കൂടി പരിഗണിക്കുന്ന തരത്തിൽ സ്പോർട്സ് ക്വോട്ടാ നിയമന വ്യവസ്ഥയിൽ മാറ്റം വരുത്തും.

ദേശീയതലത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ കായികതാരം സ്വാതിപ്രഭയ്ക്കു കായിക–യുവജനകാര്യ വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിച്ചു നിയമനം നൽകും. മത്സരത്തിൽ പങ്കെടുക്കുമ്പോൾ നട്ടെല്ലിനു പരുക്കേറ്റു  പിൻമാറേണ്ടിവന്ന താരമാണു സ്വാതിപ്രഭ.

English Summary: Amendment in appointment of sports quota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com