എം.ശ്രീശങ്കറിനും ആന്‍സി സോജനും ജിന്‍സന്‍ ജോണ്‍സനും സ്വര്‍ണം
Mail This Article
ഭുവനേശ്വർ∙ ഭുവനേശ്വറില്‍ നടന്ന ഇന്‍റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്സ് മീറ്റില്‍ അവസാനദിവസം കേരളത്തിനു മൂന്ന് സ്വര്‍ണം. പുരുഷ ലോങ്ജംപിൽ എം.ശ്രീശങ്കറും വനിത ലോങ്ജംപില്‍ ആന്‍സി സോജനും സ്വര്‍ണം നേടി. 1,500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സന്‍ ജോണ്‍സനും സുവര്‍ണനേട്ടം. 8.29 മീറ്റര്‍ ചാടിയായിരുന്നു ശ്രീശങ്കറിന്‍റെ നേട്ടം.
യോഗ്യത റൗണ്ടില്‍ 8.41 മീറ്റര്‍ ചാടി ലോക അത്‌ലറ്റിക് ചംപ്യന്‍ഷിപ്പിലേക്കും ഏഷ്യന്‍ ഗെയിംസിലേക്കും ശ്രീശങ്കര്‍ യോഗ്യത നേടിയിരുന്നു. വനിത ലോങ് ജംപില്‍ 6.51 മീറ്റര്‍ ചാടിയായിരുന്നു ആന്‍സി സോജന്‍റെ നേട്ടം. യോഗ്യത റൗണ്ടില്‍ 6.44 ചാടി ആന്‍സി ഏഷ്യന്‍ ഗെയിംസിന് യോഗ്യത ഉറപ്പാക്കിയിരുന്നു. 1500 മീറ്ററില്‍ 3 മിനുട്ടും 42.77 സെക്കന്‍റിലുമായിരുന്നു ജിന്‍സന്‍റെ ഫിനിഷിങ്.
പുരുഷ 400 മീറ്റര്‍ റിലേയില്‍ കേരളം വെള്ളി നേടി. വനിത 200 മീറ്ററില്‍ അഞ്ജലി പി.ഡിയും പുരുഷ 400 മീറ്റര്‍ ഹഡില്‍സില്‍ ജാബിര്‍ എം.പിയും വനിത 400 മീറ്റര്‍ ഹഡില്‍സില്‍ ആര്‍ അനുവും വെങ്കലം സ്വന്തമാക്കി.
English Summary: M Sreeshankar Wins Long Jump Gold Medal At National Interstate Senior Athletics