ADVERTISEMENT

മോണ്ട്റിയൽ ∙ ഫോർമുല വൺ കനേഡിയൻ ഗ്രാൻപി വിജയത്തോടെ ചരിത്രത്തിലേക്കു കാറോടിച്ച് റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ഇരുപത്തിയഞ്ചുകാരൻ ഡച്ച് ഡ്രൈവർ മത്സരത്തിന്റെ എല്ലാ ലാപ്പിലും ലീഡോടെയാണ് ഫിനിഷ് ചെയ്തത്. വേർസ്റ്റപ്പന്റെ കരിയറിലെ 41–ാം വിജയമാണിത്.

വിജയങ്ങളുടെ കണക്കിൽ, ബ്രസീൽ ഇതിഹാസം അയർട്ടൻ സെന്നയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു വേർസ്റ്റപ്പൻ. റെഡ്ബുളിന്റെ 100–ാം വിജയവുമായിരുന്നു ഇത്. ജയത്തോടെ ചാംപ്യൻഷിപ് ലീഡ് വർധിപ്പിക്കാനും വേർസ്റ്റപ്പനായി. ആസ്റ്റൻ മാ‍ർട്ടിന്റെ ഫെർണാണ്ടോ അലോൻസോ രണ്ടാമതും മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമെത്തി.

English Summary: Max Verstappen wins Canadian Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com