ADVERTISEMENT

ലണ്ടൻ∙ കൊളംബിയൻ ഗായിക ഷക്കീറയും ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനും പ്രണയത്തിലെന്നു റിപ്പോർട്ട്. ഇരുവരും ഡേറ്റിങ്ങിലാണെന്നും ഒരുമിച്ചു കണ്ടതായും സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുമായി വേർപിരിഞ്ഞ ശേഷമാണ്, ഷക്കീറ ഹാമിൽട്ടനുമായി അടുത്തതെന്നാണു വിവരം. ഇരുവരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മയാമി, ബാർസിലോന ഫോർമുല വൺ റേസുകള്‍ കാണാൻ അടുത്തിടെ ഷക്കീറ എത്തിയിരുന്നു. യുകെയിലെ സിൽ‌വർ‌സ്റ്റോൺ ഗ്രാൻഡ് പ്രിക്കു മുന്നോടിയായി ഷക്കീറ ലണ്ടനിലെത്തിയിട്ടുണ്ട്. ഹാമിൽട്ടനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഷക്കീറയെത്തിയതെന്നാണു വിവരം. പാരീസിലെ ഫാഷന്‍ വീക്കിലെ തിരക്കുകള്‍ മാറ്റിവച്ചാണ് ഷക്കീറ യുകെയിലെത്തിയിരിക്കുന്നത്.

അടുത്തിടെ ഷക്കീറയും ഹാമിൽട്ടനും മയാമിയിലെ ആഡംബര നൗകയിൽ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 12 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഷക്കീറയും പിക്കേയും വേർപിരിഞ്ഞത്. ഇവരുടെ മക്കളായ മിലനും സാഷയും ഷക്കീറയ്ക്കൊപ്പമാണ്. സ്പാനിഷ് ഫുട്ബോളർ ഇകർ കസിയസുമായി ഷക്കീറ ഡേറ്റിങ്ങിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്പാനിഷ് താരം ഇതു തള്ളിക്കളഞ്ഞിരുന്നു.

English Summary: Shakira fuels Lewis Hamilton romance rumours as she arrives in London ahead of British GP

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com