ADVERTISEMENT

കാൽഗരി ∙ കാനഡ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു നിരാശയും പ്രതീക്ഷയും. വനിതാ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു തോറ്റു പുറത്തായി. പുരുഷ സിംഗിൾസിൽ, കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ ലക്ഷ്യ സെൻ ഫൈനലിലെത്തി.

സീസണിലെ മോശം പ്രകടനങ്ങളുടെ പേരിൽ ലോകറാങ്കിങ്ങിൽ 19–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ലക്ഷ്യ ജപ്പാന്റെ ലോക 11–ാം നമ്പർ താരം കെന്റ നിഷിമോട്ടോയെ തോൽപിച്ചാണ് സൂപ്പർ 500 ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നത്. സ്കോർ: 21-17, 21-14. ചൈനയുടെ ലി ഷി ഫെങ് ആണ് ലക്ഷ്യയുടെ ഫൈനൽ എതിരാളി.ജപ്പാന്റെ സൂപ്പർ താരം അകാനെ യമാഗുച്ചിയോടാണ് പി.വി.സിന്ധു സെമിയിൽ തോറ്റത്. സ്കോർ: 14–21, 15–21.

English Summary: Canada Open: Lakshya Sen in finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com