ബ്രിട്ടനിൽ ചരിത്രം കുറിച്ച് വേർസ്റ്റപ്പൻ
Mail This Article
×
ലണ്ടൻ ∙ ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയിലും ജേതാവായ മാക്സ് വേർസ്റ്റപ്പൻ റെഡ്ബുളിന് സമ്മാനിച്ചത് അപൂർവ റെക്കോർഡ്. 2023ൽ എല്ലാ ഗ്രാൻപ്രികളും ജയിച്ച റെഡ്ബുൾ തുടരൻ വിജയങ്ങളിൽ മക്‌ലാരന്റെ 1988ലെ നേട്ടത്തിന് ഒപ്പമെത്തി. തുടർച്ചയായ 11 വിജയങ്ങൾ. മക്‌ലാരന്റെ ലാൻഡോ നോറിസ് സ്വന്തം കാണികളുടെ മുന്നിൽ 2–ാം സ്ഥാനത്തെത്തി. 7 വട്ടം ലോകചാംപ്യനായ മെഴ്‌സിഡീസിന്റെ ബ്രിട്ടിഷുകാരൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനാണ് 3–ാം സ്ഥാനം.
English Summary: Max Verstappen underlines dominance with victory in F1 British Grand Prix
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.