ADVERTISEMENT

ലണ്ടൻ∙ എൻബിഎ ടീം മയാമി ഹീറ്റ് താരം ജിമ്മി ബട്‍ലറും കൊളംബിയൻ ഗായിക ഷക്കീറയും ഡേറ്റിങ്ങിലാണെന്നു യുഎസ് മാധ്യമങ്ങൾ. ജിമ്മി ബ‍ട്‌‍ലറിനേക്കാൾ 13 വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഷക്കീറ, മയാമി ഹീറ്റ്സിന്റെ മത്സരങ്ങൾ കാണാന്‍ പതിവായി എത്തുമായിരുന്നു. കുറച്ചു മാസങ്ങളായി ഇരുവരും അടുപ്പത്തിലാണെന്നാണു റിപ്പോർട്ടുകൾ.

33 വയസ്സുകാരനായ ബട്‌ലർ അടുത്തിടെ വിംബിൾഡൻ ടെന്നീസ് മത്സരങ്ങൾ കാണാൻ‌ ലണ്ടനിലെത്തിയിരുന്നു. ഇതേ ഗാലറിയിൽ ഷക്കീറയും മത്സരം കാണാനുണ്ടായിരുന്നു. തുടർന്ന് ലണ്ടനിലെ ഹോട്ടലിൽവച്ച് ഇരുവരും ഒരുമിച്ച് ഡിന്നർ കഴിച്ചു. ലണ്ടനിലെ ആഡംബര ഹോട്ടലിൽ ബട്‌ലറുടെ സുരക്ഷാ ഉദ്യോഗസ്ഥർ കൊളംബിയൻ ഗായികയ്ക്കും സുരക്ഷ ഒരുക്കിയിരുന്നു.

12 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഷക്കീറയും സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയും വേർപിരിഞ്ഞത്. ഇവരുടെ മക്കളായ മിലനും സാഷയും ഷക്കീറയ്ക്കൊപ്പമാണ്. സ്പാനിഷ് ഫുട്ബോളർ ഇകർ കസിയസുമായി ഷക്കീറ ഡേറ്റിങ്ങിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്പാനിഷ് താരം ഇതു തള്ളിക്കളഞ്ഞിരുന്നു.

English Summary: NBA star Jimmy Butler and Shakira dating rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com