ADVERTISEMENT

ബ്രസൽസ് ∙ ബൽജിയം ഗ്രാൻപ്രിയിലെ വിജയത്തോടെ മാർക്സ് വേ‍ർസ്റ്റപ്പനും റെഡ് ബുള്ളും ഫോർമുല വൺ കാറോട്ട വേദിയിലെ കുതിപ്പു തുടരുന്നു. റെഡ്ബുളിന്റെ സഹതാരം സെർജിയോ പെരസിനെ രണ്ടാം സ്ഥാനത്താക്കി 22.3 സെക്കൻഡ് ലീഡോടെ ചെക്കേഡ് ഫ്ലാഗ് മറികടന്ന വേർസ്റ്റപ്പന്റെ തുടർച്ചയായ 8–ാം എഫ് വൺ വിജയമാണിത്. റെഡ്ബുളിന്റെ തുടർച്ചയായ 13–ാം വിജയവും.  തലേന്നത്തെ യോഗ്യതാ റൗണ്ടിൽ ഒന്നാമതു വേർസ്റ്റപ്പൻ ആയിരുന്നെങ്കിലും ഗീയർ ബോക്സ് മാറ്റത്തിന്റെ പേരിൽ, 5 സ്ഥാനങ്ങൾ പെനൽറ്റി മൂലം നഷ്ടപ്പെടുത്തിയ തിനാൽ ഗ്രിഡിൽ ആറാം സ്ഥാനത്താണു മത്സരം തുടങ്ങാൻ കഴിഞ്ഞത്. 

English Summary: Verstappen won the Belgium Grand Prix

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com