ADVERTISEMENT

ന്യൂഡൽഹി ∙ ലോക ഗുസ്തി ചാംപ്യൻഷിപ്പിനുള്ള ട്രയൽസിൽ പങ്കെടുക്കാതെ ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനായി വിദേശ പരിശീലനത്തിനു പോകാൻ അപേക്ഷ നൽകിയ ബജ്‌രംഗ് പുനിയയ്ക്കും ദീപക് പുനിയയ്ക്കും കേന്ദ്രകായികമന്ത്രാലയം അനുമതി നൽകി. സെപ്റ്റംബർ 16 മുതൽ ബെൽഗ്രേഡിൽ നടക്കുന്ന ലോകചാംപ്യൻഷിപ്പിനുള്ള ട്രയൽസ് പട്യാലയിൽ 25, 26 തീയതികളിലാണ് നടക്കുന്നത്. എന്നാൽ, ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ലോകചാംപ്യൻഷിപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു ബജ്‌രംഗും ദീപക്കും നേരത്തേ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 28 വരെ കിർഗിസ്ഥാനിൽ പരിശീലനം നടത്താനാണ് ബജ്‌രംഗിന് അനുമതി. ദീപക് പുനിയ റഷ്യയിലാണ് പരിശീലനം നടത്തുക. 

2024 പാരിസ് ഒളിംപിക്സിനുള്ള ആദ്യ യോഗ്യതാ വേദിയാണ് ലോക ചാംപ്യൻഷിപ്. ടോക്കിയോ ഒളിംപിക്സ് വെങ്കലജേതാവായ ബജ്‌രംഗ് ഉൾപ്പെടെയുള്ളവർ ഇതിൽനിന്നു വിട്ടുനിൽക്കുന്നതിൽ സ്പോ‍ർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

English Summary: Bajrang and Deepak allowed to train abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com