ഖാപ് പഞ്ചായത്ത് പറഞ്ഞാൽ പിന്മാറുമെന്ന് ബജ്‌രംഗ്

Mail This Article
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാത്ത ഗുസ്തി താരം ബജ്‌രംഗ് പുനിയയും കേന്ദ്ര കായികമന്ത്രാലയം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിലുണ്ട്. പുരുഷന്മാരുടെ 65 കിലോ വിഭാഗത്തിൽ നടന്ന ട്രയൽസിൽ വിശാൽ കാലിരാമൻ എന്നയാൾക്കായിരുന്നു യോഗ്യത. തന്നെക്കൂടി ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിശാൽ കായികമന്ത്രാലയത്തിനു പരാതി നൽകിയെങ്കിലും ബജ്‌രംഗിനു തന്നെ നറുക്കുവീഴുകയായിരുന്നു.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ന്യൂഡൽഹി ജന്തർ മന്ദിറിൽ സമരം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ട്രയൽസിൽ പങ്കെടുക്കാതിരുന്നിട്ടും ബജ്‌രംഗിന് ഗെയിംസ് ടീമിൽ ഇടം നൽകിയത്. എന്നാൽ, സമരത്തിനു തങ്ങൾക്കു പിന്തുണ നൽകിയ ഖാപ് പഞ്ചായത്ത് പിന്മാറാൻ ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നു ബജ്‌രംഗ് പറഞ്ഞു.
English Summary: Bajrang Punia ready to withdraw from Asian Games