ADVERTISEMENT

ജയമോ തോൽവിയോ അവനെ വലുതായി ബാധിക്കാറില്ല. എനിക്കും കൂടി പ്രചോദനമാണ് പ്രഗ് ’’–കൊച്ചനുജൻ ആർ. പ്രഗ്നാനന്ദയുടെ ലോകകപ്പിലെ നേട്ടത്തെക്കുറിച്ച് വനിതാ ഗ്രാൻഡ്മാസ്റ്ററും മൂത്ത സഹോദരിയുമായ വൈശാലി രമേഷ്ബാബു ‘മനോരമ’യോടു മനസ്സു തുറന്നു.

‘‘ 200ൽ അധികം പേർ പങ്കെടുക്കുന്ന ഒരു കടുത്ത മൽസരത്തിൽ പ്രഗ് ഫൈനലിലെത്തുമെന്നു പോലും കരുതിയതല്ല. ഓരോ റൗണ്ടിലും കടുത്ത എതിരാളികളെ മറികടന്നു. ഫൈനലിൽ അൽപം പിഴച്ചെങ്കിലും കാൻഡിഡേറ്റ്സ് മൽസരങ്ങൾക്കു യോഗ്യത നേടി. നോക്കൗട്ട് ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ പ്രഗിന്റെ നേട്ടത്തിൽ അഭിമാനമുണ്ട്.’’–ഇപ്പോൾ ചെന്നൈയിലുള്ള വൈശാലി പറയുന്നു.

‘‘ശ്രമം ആണ് പ്രധാനം, ഫലം രണ്ടാമതാണ് എന്ന നിലപാടാണ് പ്രഗ്ഗിന്. സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലായിരുന്നില്ല ഞങ്ങൾ. കോച്ചിങ്ങിനും മറ്റും പോകാൻ ദീർഘനേരം കാത്തിരുന്ന് ബസ് പിടിക്കണം. ചിലപ്പോൾ വലിയ തിരക്കാകും. സ്കൂളിലെ ക്ലാസിന്റെ കാര്യം ശ്രദ്ധിക്കണം. രാത്രിയിൽ ബസ് കിട്ടാനൊക്കെ വൈകി വീട്ടിൽ തിരിച്ചെത്താൻ രണ്ടു മണിക്കൂറൊക്കെ എടുക്കും. എന്നാലും അടുത്ത ദിവസം ഇതു തുടരും. അനുജന് ഇതിനൊട്ടും മടിയുണ്ടായിട്ടില്ല. 

പൈസയുടെ ബുദ്ധിമുട്ടൊക്കെ അറിയാൻ ഞങ്ങൾക്കു പ്രായമായിട്ടില്ല. അച്ഛനും അമ്മയും കൂടിയാണ് അതൊക്കെ നോക്കുന്നത്’’– ഒരുമിച്ച് പരിശീലന ക്യാംപിലേക്കു പോയിരുന്ന കാലത്തെക്കുറിച്ച് വൈശാലി പറയുന്നു. അതിവേഗം വളർന്നു ‘വലുതായ ’ അനുജനിൽനിന്ന് പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്നു ചോദിച്ചാൽ വൈശാലി പറയും: ‘നെവർ ഗിവ് അപ്’.

English Summary : Praggnananda is my inspiration: Vaishali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com