ADVERTISEMENT

സാൻഡ്‌വൂർട്ട് (നെതർലൻഡ്സ്) ∙ സ്വന്തം നാട്ടിലെ ഗ്രാൻപ്രിയിൽ തുടർച്ചയായ 3–ാം വർഷവും വിജയക്കൊടി പാറിച്ച് റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. ഫോർമുല വൺ ഡച്ച് ഗ്രാൻപ്രിയിൽ ഒന്നാമതെത്തിയ  വേർസ്റ്റപ്പൻ തുടർച്ചയായി 9 ഗ്രാൻപ്രി വിജയങ്ങളെന്ന റെക്കോർഡിന് ഒപ്പമെത്തി. 2013ൽ സെബാസ്റ്റ്യൻ വെറ്റൽ സ്ഥാപിച്ച റെക്കോർഡ് തിരുത്താൻ ഇനി വേണ്ടത് ഒരേയൊരു ജയം. വേർസ്റ്റപ്പനൊപ്പം റെഡ്ബുളും വിജയത്തിൽ റെക്കോർഡിട്ടു. അവരുടെ തുടർച്ചയായ 13–ാം വിജയമാണിത്.

English Summary: Verstappen wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com