ADVERTISEMENT

മോൺസ (ഇറ്റലി) ∙ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മാക്സ് വേർസ്റ്റപ്പന്റെ കുതിപ്പു തുടരുന്നു. ഇന്നലെ നടന്ന ഇറ്റാലിയൻ ഗ്രാൻപ്രിയിലും ജേതാവായതോടെ തുടർച്ചയായ 10–ാം ജയമാണ് റെഡ്ബുൾ താരം സ്വന്തമാക്കിയത്.

റെഡ്ബുളിന്റെ സഹതാരം സെർജിയോ പെരസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ ഡ്രൈവർമാരുടെ ചാംപ്യൻഷിപ്പിൽ ഒന്നാമതുള്ള വേർസ്റ്റപ്പന്റെ ലീഡ് 145 പോയിന്റായി ഉയർന്നു. ഇറ്റാലിയൻ ഗ്രാൻപ്രിയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇരുപത്തിയഞ്ചുകാരനായ ഡച്ച് താരം ഒന്നാമതെത്തുന്നത്.

English Summary: Verstappen in the Italian Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com