സിന്ധുവിന് ആത്മവിശ്വാസം കുറവ് : യു.വിമൽകുമാർ

Mail This Article
ന്യൂഡൽഹി ∙ തുടർച്ചയായ തോൽവികൾ പി.വി.സിന്ധുവിന്റെ ആത്മവിശ്വാസത്തെ ഉലച്ചെന്നും ഏഷ്യൻ ഗെയിംസിൽ വലിയ പ്രതീക്ഷ വേണ്ടെന്നും മുൻ ദേശീയ പരിശീലകൻ യു.വിമൽകുമാർ. സിന്ധുവിന്റെ ടെക്നിക്കുകളിൽ മാറ്റം ആവശ്യമാണ്. പഴയ ഫോമിലേക്കു തിരിച്ചെത്താൻ മാസങ്ങൾ വേണ്ടിവരും. അതിനുള്ള സമയം നൽകണം– വിമൽകുമാർ പറഞ്ഞു.
ബാഡ്മിന്റനിൽ മോശം ഫോമിൽ തുടരുന്ന സിന്ധു കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിലെത്തിയിരുന്നു. പ്രകാശ് പദുക്കോണിന്റെയും വിമൽകുമാറിന്റെയും മേൽനോട്ടത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ച സിന്ധുവിന്റെ പരിശീലനം.
ചൈന ഓപ്പൺ, ഹോങ്കോങ് ഓപ്പൺ എന്നീ ടൂർണമെന്റുകളിൽ നിന്നു പിൻമാറിയശേഷമാണ് സിന്ധു ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ടുള്ള പരിശീലനം തുടങ്ങിയത്. ലോക റാങ്കിങ്ങിൽ 14–ാം സ്ഥാനത്തുള്ള സിന്ധു കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവായിരുന്നു.
English Summary: PV Sindhu lacking her self-confidence: Vimal Kumar