ടേബിൾ ടെന്നിസിൽ വിജയത്തുടക്കം

Mail This Article
ഹാങ്ചോ∙ ടേബിൾ ടെന്നിസ് പ്രാഥമിക ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് വിജയത്തുടക്കം. പുരുഷ വിഭാഗത്തിൽ വെറ്ററൻ താരം അജന്ത ശരത്കമൽ, ജി. സത്യൻ, ഹർമീത് ദേശായ് എന്നിവരടങ്ങുന്ന ടീം 3–0ന് യെമനെയും 3–1ന് സിംഗപ്പൂരിനെയും തകർത്തു. മനിക ബത്ര, ശ്രീജ അകുല, ഐഹിക മുഖർജി എന്നിവരടങ്ങുന്ന വനിതാ ടീം 3–2ന് സിംഗപ്പൂരിനെ മറികടന്നു.
യെമനെതിരായ മത്സരത്തിൽ സത്യൻ 11–3, 11–2, 11–6ന് അലി ഉമർ അഹമ്മദിനെയും ശരത് കമൽ 11–3, 11–4, 11–6ന് ഇബ്രാഹിം അബ്ദുൽ ഹക്കീമിനെയും ഹർമീത് 11–1, 11–1, 11–7ന് മഗ്ദ് അഹമ്മദ് അലി അൽദുബ്ഹാനിയെയും തോൽപിച്ചു. സിംഗപ്പുരിന്റെ ഐസക് യങ് ക്വെക്കിനെ 5–11, 12–10, 11–6, 11–9ന് ജി.സത്യനും യു എൻ കൊയെൻ പാങ്ങിനെ 12–10, 11–8, 6–11സ 6–11, 11–5ന് ഹർമീതും തോൽപിച്ചെങ്കിലും ശരത്കമൽ 11–13, 8–11, 12–10, 5–11ന് ഷെ യു ക്ലാരൻസ് ച്യുവിനെതിരെ കീഴടങ്ങി. പിന്നീട് പാങ്ങിനെ 11–7, 10–12, 11–9, 11–6ന് സത്യൻ തോൽപിച്ചതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി.
English Summary: success in indian table tennis team