ADVERTISEMENT

കോട്ടയം∙ കണ്ണൂരിൽ നടന്ന കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പ് മത്സരത്തിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച സോളമൻ തോമസിന് സ്വർണം. കണ്ണൂരിൽ നടന്ന മത്സരത്തിൽ മാസ്റ്റേഴ്സ് 93 കിലോ വിഭാഗത്തിലാണ് സോളമൻ തോമസ് സ്വർണം നേടിയത്.

2022 ജനുവരി 26ന് കോട്ടയം,  കളത്തിപ്പടിയിൽ പ്രവർത്തനം  ആരംഭിച്ച സോളമൻസ് ജിമ്മിന്റെ ഉടമയും പരിശീലകനുമായ സോളമൻ തോമസ് ജിം തുടങ്ങി ‌പത്തൊൻപത് മാസം കൊണ്ട് സംസ്ഥാന തലത്തിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും മെഡലുകൾ നേടിയാണ്‌ സോളമൻസ് ജിമ്മിന്റെ ശക്തമായ സാന്നിധ്യം കേരളത്തിൽ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 11ന് ആലപ്പുഴയിൽ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ കേരള സ്റ്റേറ്റ് ക്ലാസിക്  ബെഞ്ച് പ്രസ്സ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.

2022 ജൂലൈ 30ന് ഫോർട്ട്  കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡലും  നേടിയിരുന്നു. കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഗ്രാൻഡ് മാസ്റ്റർ 100 കിലോ വിഭാഗത്തിലും സ്വർണ മെഡൽ നേടിയിരുന്നു.

കളത്തിപ്പടിയിൽ ജിം തുടങ്ങുന്നതിന് മുൻപ് തിരുവനന്തപുരത്ത് ജോലിയിൽ  ആയിരുന്നപ്പോൾ ജില്ലാതലത്തിൽ നടത്തിയ ബോഡി ബിൽഡിങ്  മത്സരത്തിൽ രണ്ടു തവണ സ്വർണ്ണ മെഡൽ നേടിയിട്ടുള്ള  സോളമൻ തോമസ് സ്കൂൾ-കോളേജ് പഠന കാലത്ത്  സംസ്ഥാനതലത്തിൽ ഗുസ്തി മത്സരത്തിൽ നാലു തവണ ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.
പവർലിഫ്റ്റിങ് ഇന്ത്യൻ ചാമ്പ്യനും പലതവണ സ്ട്രോങ്മാൻ പട്ടവും ലഭിച്ചിട്ടുള്ള ബിജിൻ സാങ്കി  തിരുവനന്തപുരം ആണ് പവർലിഫ്റ്റിങ് പരിശീലകൻ. തന്റെ അൻപത്തിഒന്നാം വയസിലാണ് സോളമൻ തോമസ് ഈ വിജയം സ്വന്തമാക്കിയത്.

English Summary: Solomon Thomas wins gold medal in 23rd state powerlifting championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com