ടേബിൾ ടെന്നിസ്: ഇന്ത്യൻ ടീമുകൾ പ്രീക്വാർട്ടറിൽ
Mail This Article
ഹാങ്ചോ∙ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ പ്രീക്വാർട്ടറിൽ. വനിതാ ടീം 3–0ന് നേപ്പാളിനെയും പുരുഷ ടീം ഇതേ സ്കോറിന് തജിക്കിസ്ഥാനെയും തകർത്തു. വനിതാ വിഭാഗത്തിൽ സിക്ക ശ്രേഷ്ഠയെ 11–1, 11–6, 11–8ന് തോൽപിച്ച ദിയ ചിറ്റലെയാണ് നേപ്പാളിനെതിരെ ഇന്ത്യയുടെ കുതിപ്പ് തുടങ്ങിയത്.
തുടർന്ന്, നബിത ശ്രേഷ്ഠയെ ഐഹിക മുഖർജിയും (11–3, 11–7, 11–2) ഇവാന ഥാപ്പയെ സുതീർഥ മുഖർജിയും (11–1, 11–5, 11–2) കീഴടക്കി. മനിക ബത്രയ്ക്കും ശ്രീജ അകുലയ്ക്കും ഈ മത്സരത്തിൽ ഇന്ത്യ വിശ്രമം നൽകി.പുരുഷ വിഭാഗത്തിൽ തജിക്കിസ്ഥാനെതിരെ അജന്ത ശരത്കമലും ജി.സത്യനും കളിച്ചില്ല.
മാനവ് ഥാക്കർ 11–8, 11–5, 11–8ന് അഫ്സൽഖോൻ മഹ്മൂദോവിനെയും മനുഷ് ഷാ 13–11, 11–7, 11–5ന് ഉബൈദുല്ലോ സുൽത്തോനോവിനെയും ഹർമീത് ദേശായ് 11–1, 11–3, 11–5ന് ഇബ്രോഖിം ഇസ്മോയിൽസോദയെയും തോൽപിച്ചു.
English Summary : Table Tennis: Indian teams in prequarters