ADVERTISEMENT

ഹാങ്ചോ∙ ഒറ്റ പഞ്ചിൽ നിഖാത് സരീൻ ഉറപ്പിച്ചത് ഏഷ്യൻ ഗെയിംസ് മെഡലും പാരിസ് ഒളിംപിക്സ് യോഗ്യതയും. വനിതകളുടെ 50 കിലോഗ്രാം ക്വാർട്ടറിൽ ജോർദാന്റെ നസർ ഹനാനെയാണ് 3 മിനിറ്റ് തികയും മുൻപ് നിഖാത് കീഴടക്കിയത്. ഈ ജയത്തോടെ താരം കുറഞ്ഞത് വെങ്കലം നേടുമെന്ന് ഉറപ്പായി. ഏഷ്യൻ ഗെയിംസിൽ സെമിയിലെത്തിയതു വഴി പാരിസിലേക്ക് ടിക്കറ്റും ഉറപ്പിച്ചു.2 തവണ ലോക ചാംപ്യനും കോമൺവെൽത്ത് ഗെയിംസ് ചാംപ്യനുമായ നിഖാത്തിന്റെ പ്രഥമ ലക്ഷ്യം ഒളിംപിക് യോഗ്യതയായിരുന്നു. അതു നേടിക്കഴിഞ്ഞതോടെ ഇനി സ്വർണമെഡലിലേക്കു ശ്രദ്ധ തിരിക്കാം.  നാളെ നടക്കുന്ന സെമിയിൽ തായ്‌ലൻഡിന്റെ ചുതാമറ്റ് റക്സതിനെയാണ് നിഖാത് നേരിടുക.

English Summary: Nikhat, who secured the medal, also qualified for the olympics

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com