ADVERTISEMENT

ഹാങ്ചോ ∙ പാക്കിസ്ഥാനെതിരെ ഹോക്കി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന് 4 ഗോളുകൾ. ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ സെമിപ്രവേശം ഇന്ത്യ ആഘോഷമാക്കി. ഏകപക്ഷീയമായ പൂൾ എ മത്സരത്തിൽ 10–2ന് ആണ് ഇന്ത്യയുടെ വിജയം. ഇതിനു മുൻപ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം 7–1ന് ആയിരുന്നു.  2017ലായിരുന്നു ഇത്. 1982 ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ 7–1ന് പാക്കിസ്ഥാനിൽനിന്നേറ്റ പരാജയത്തിന് ഇന്ത്യയുടെ മധുരപ്രതികാരവുമായി ഈ വിജയം. 

11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. വരുൺകുമാർ (41, 54), മൻദീപ് സിങ്(8), സുമിത്(30), ഷംഷേർ സിങ്(46), ലളിത്കുമാർ ഉപാധ്യായ(49) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. മുഹമ്മദ് ഖാൻ(38), അബ്ദുൽ റാണ(45) എന്നിവരിലൂടെ പാക്കിസ്ഥാൻ ആശ്വാസ ഗോളുകൾ നേടി.

4 പൂൾ മത്സരങ്ങളിൽനിന്ന് 12 പോയിന്റ് നേടി പൂൾ എയിൽ ഒന്നാം സ്ഥാനം നേടിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാളെ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന പൂൾ മത്സരം.

English Summary : India got double win against Pakistan in hockey and squash in Asian games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com