‘ഈ മെഡൽ എനിക്കു വെരി സ്പെഷൽ’

Mail This Article
ഹാങ്ചോ ∙ ലോങ്ജംപ് വെള്ളിമെഡൽ നേട്ടത്തിനു പിന്നാലെ എം. ശ്രീശങ്കർ സംസാരിക്കുന്നു
മത്സരം കടുപ്പം
കരിയറിലെ ഏറ്റവും കടുപ്പമേറിയ മത്സരങ്ങളിലൊന്നായിരുന്നു ഇത്. മുൻ ലോക ചാംപ്യനും നിലവിലെ ഏഷ്യൻ ചാംപ്യനുമെതിരെയാണ് മത്സരിച്ചത്. ആദ്യ ജംപ് ഫൗളായി. അത് എനിക്കു പതിവില്ലാത്തതാണ്. തുടക്കത്തിൽ പിന്നിൽ നിന്നിട്ടും തിരിച്ചുവരാൻ കഴിഞ്ഞതാണ് ഈ നേട്ടം ഏറെ സ്പെഷലാക്കുന്നത്. ഏഷ്യൻ ഗെയിംസ് വേദിയിൽ 8.19 മീറ്റർ ചാടാനായത് ആത്മവിശ്വാസം വർധിപ്പിക്കും.
ദൗർഭാഗ്യം
കോമൺവെൽത്ത് ഗെയിംസിൽ ഭാഗ്യക്കേടു കൊണ്ടാണ് സ്വർണം നഷ്ടമായത്. കഴിഞ്ഞ ഏഷ്യൻ ചാംപ്യൻഷിപ്പിലും ഇന്നലെയും 3 സെന്റിമീറ്റർ വ്യത്യാസത്തിലാണ് രണ്ടാമതായത്. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല. ഈ മെഡലിൽ ഞാൻ സംതൃപ്തനാണ്. ദൗർഭാഗ്യം എപ്പോഴും കൂടെയുള്ളതാണ്. മെഡലിന്റെ നിറത്തെക്കാൾ നേട്ടത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.
അച്ഛൻ
പരിശീലകനായി അച്ഛൻ തന്നെ കൂടെയുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി കരുതുന്നത്.ഇത്തവണ വിദേശത്തു പരിശീലനം നടത്താൻ അവസരം ലഭിച്ചിരുന്നു. അതു മുതൽക്കൂട്ടായി.
English Summary: After winning the long jump silver medal, M. Sreesankar speaks