ADVERTISEMENT

തൃശൂർ ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിനു നാളെ കുന്നംകുളം ഗവ. സീനിയർ ബോയ്സ് സിന്തറ്റിക് സ്റ്റേ‍ഡിയത്തിൽ തുടക്കം. ഇന്നു രാവിലെ 8.30നു തൃശൂർ തേക്കിൻകാട് മൈതാനത്തു ദീപശിഖ പ്രയാണം ആരംഭിക്കും. മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദുവിൽനിന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ ദീപശിഖയേറ്റു വാങ്ങും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5ന് പ്രയാണം മത്സര വേദിയിലെത്തും. കായിക താരങ്ങളുടെ റജിസ്ട്രേഷനും ഇന്നു കുന്നംകുളം ബഥനി സ്കൂളിൽ നടക്കും. ഫ്ലഡ്‍ലൈറ്റ് സ്ഥാപിക്കുന്നതടക്കം സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

മത്സരങ്ങളുടെ ആദ്യ ദിനമായ നാളെ 21 ഫൈനലുകൾ നടക്കും. 98 ഇനങ്ങളിലായി മൂവായിരത്തോളം താരങ്ങളാണു പങ്കെടുക്കുക. നാളെ രാവിലെ രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. വൈകിട്ട് 3.30നു മാർച്ച് പാസ്റ്റിനു ശേഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

English Summary:

Kerala State School Athletics Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com