ADVERTISEMENT

പൊൻമുടി(തിരുവനന്തപുരം)∙ ഇന്ത്യ ആദ്യമായി വേദിയാകുന്ന ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ ആദ്യ സ്വർണം ചൈനയ്ക്ക്. 

 പൊൻമുടി മെർച്ചിസ്റ്റൺ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പ്രത്യേകം തയാറാക്കിയ ദുർഘടമായ മൺ ട്രാക്കിൽ നടക്കുന്ന ചാംപ്യൻഷിപ്പിലെ ആദ്യ മത്സരമായ ക്രോസ് കൺ‌ട്രി റിലേയിൽ ജപ്പാനെ ഇഞ്ചോടിഞ്ച് പോരാടി കീഴ‍ടക്കിയാണ് ചൈനീസ് വിജയം.

ഓരോ ടീമിലും ഒരു വനിത താരം ഉൾപ്പെടെ 5 പേർ അണിനിരന്ന മത്സരത്തിൽ 5 റൗണ്ടുകളായുള്ള 18.5 കിലോമീറ്റർ  ദൂരം ചൈന 1:03.24 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയപ്പോൾ 19 സെക്കൻ‍ഡ് വ്യത്യാസത്തിൽ ജപ്പാൻ രണ്ടാം സ്ഥാനത്തായി. കസഖ്സ്ഥാനാണ് വെങ്കലം. 

English Summary:

Asian mountain Cycling started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com