ADVERTISEMENT

മെക്സിക്കോ സിറ്റി ∙ ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി സീസണിൽ 16 വിജയങ്ങളെന്ന റെക്കോർഡുമായി മാക്സ് വേർസ്റ്റപ്പൻ. മെക്സിക്കോ സിറ്റി ഗ്രാൻപ്രിയിൽ വിജയം നേടിയ റെഡ്ബുൾ ഡ്രൈവർ കരിയർ വിജയങ്ങളുടെ എണ്ണത്തിൽ ഫ്രഞ്ച് ഇതിഹാസം അലൈൻ പ്രോസ്റ്റിന്റെ 51 പോഡിയം ഫിനിഷ് റെക്കോർഡിന് ഒപ്പവുമെത്തി. ഈ സീസണിൽ ഫോർമുല വൺ കിരീടം ഇരുപത്തിയാറുകാരൻ വേർസ്റ്റപ്പൻ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.

മെഴ്സിസീസിന്റെ ലൂയിസ് ഹാമിൽട്ടനാണ് വേർസ്റ്റപ്പനു പിന്നിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തത്.  ഹാസ് ഡ്രൈവർ കെവിൻ മഗ്നുസെൻ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് റേസ് പകുതി വഴിയിൽ നിർത്തുകയും പിന്നീടു പുനരാരംഭിക്കുകയുമായിരുന്നു. 

English Summary:

Max verstappen with a record of 16 consecutive wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com