ക്വീൻസ് ഓഫ് ഏഷ്യ !

Mail This Article
×
റാഞ്ചി ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ വിജയഗാഥ. ഫൈനലിൽ, നിലവിലെ ചാംപ്യൻമാരായ ജപ്പാനെ 4–0ന് തോൽപിച്ച് ഇന്ത്യൻ വനിതാ ടീം കിരീടം ചൂടി. 2016ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ജേതാക്കളാകുന്നത്. 17–ാം മിനിറ്റിൽ സംഗീത കുമാരിയിലൂടെ ഗോൾവേട്ട തുടങ്ങിയ ഇന്ത്യയ്ക്കു വേണ്ടി നേഹ (46–ാം മിനിറ്റ്) ലാൽറേംസിയാമി (57), വന്ദന കഠാരിയ (60) എന്നിവർ ലക്ഷ്യം കണ്ടു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽപോലും വെല്ലുവിളിയുയർത്താൻ ജപ്പാന് സാധിച്ചില്ല. ദക്ഷിണകൊറിയയെ 2–1ന് തോൽപിച്ച ചൈന മൂന്നാം സ്ഥാനത്തെത്തി.
English Summary:
India beat Japan to win Women's Asian Champions Trophy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.