ADVERTISEMENT

തിരുവനന്തപുരം∙ കേരള–ക്യൂബ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ പ്രഥമ ചെ ചെസ് ടൂർണമെന്റിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഗ്രാൻഡ്മാസ്റ്റർ ആർ.പ്രഗ്നാനന്ദയ്ക്കു സംസ്ഥാന സർക്കാർ പാരിതോഷികമായി 10 ലക്ഷം രൂപ നൽകി. 20ന് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനെതിരെ പ്രഗ്നാനന്ദ പ്രദർശന മത്സരത്തിൽ പങ്കെടുത്തിരുന്നു.

നിഹാൽ സരിന് 4 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. പ്രഗ്നാനന്ദയുടെ പരിശീലകൻ ആർ.ബി.രമേശിന് ഒരു ലക്ഷം രൂപ നൽകി. മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ.നാരായണന് 2 ലക്ഷം രൂപ സർക്കാർ നൽകി. 87.69 ലക്ഷം രൂപ മുടക്കിയാണ് സർക്കാർ ചെ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

English Summary:

Kerala gift 10 lakhs rupees to R Praggnanandha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com