ADVERTISEMENT

പ്രിറ്റോറിയ ∙ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് ഓട്ടക്കാരൻ ഓസ്കർ പിസ്റ്റോറിയസിന് പരോൾ. കുറ്റം ചെയ്ത് 10 വർഷത്തിനു ശേഷമാണ് ഉപാധികളോടെ കോടതി പിസ്റ്റോറിയസിനു പരോൾ അനുവദിച്ചത്. 5 വർഷ കാലയളവിൽ പ്രിറ്റോറിയ നഗരപരിധി വിട്ടുപോകരുത് എന്നതിനു പുറമെ നിശ്ചിത കാലയളവിൽ സാമൂഹികസേവനം അനുഷ്ഠിക്കുകയും വേണം. 

കൃത്രിമക്കാലുകളുമായി പാരാലിംപിക്സിൽ ഒട്ടേറെ മെഡലുകൾ നേടിയ പിസ്റ്റോറിയസ് 2012 ലണ്ടൻ ഒളിംപിക്സിൽ പൂർണശാരീരിക ശേഷിയുള്ളവർക്കൊപ്പം മത്സരിച്ചാണ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. പുരുഷൻമാരുടെ 400 മീറ്റർ ഓട്ടത്തിൽ സെമിഫൈനലിലെത്തി ചരിത്രം കുറിച്ചു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കെ 2014ലായിരുന്നു കാമുകി റീവ സ്റ്റീൻകാംപിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. 13 വർഷം തടവുശിക്ഷയാണ് പിസ്റ്റോറിയസിനു ലഭിച്ചത്.

English Summary:

South African Paralympic runner Pistorius parole after ten years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com