വോളിബോൾ ക്ലബ് ലോകചാംപ്യൻഷിപ് ബെംഗളൂരുവിൽ ഇന്നുമുതൽ
Mail This Article
ബെംഗളൂരു ∙ ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന വോളിബോൾ ക്ലബ് ലോകചാംപ്യൻഷിപ് ഇന്നുമുതൽ ബെംഗളൂരുവിൽ. 6 ടീമുകളാണ് 5 ദിവസത്തെ എലീറ്റ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
പ്രൈം വോളിബോൾ ലീഗ് ജേതാക്കളായ അഹമ്മദാബാദ് ഡിഫൻഡേഴ്സാണ് ഇന്ത്യയിൽനിന്നുള്ള ഏക ടീം. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ് സോണി ടെൻ 1, സോണി ടെൻ 3 ചാനലുകളിലും ഫാൻകോഡ് ആപ്പിലും തൽസമയം കാണാം.
പൂൾ എയിൽ നിലവിലെ ചാംപ്യന്മാരായ ഇറ്റാലിയൻ ക്ലബ് സർ സികോമ പെറൂജിയ, ബ്രസീലിയൻ ക്ലബ് മിനാസ് ടെനിസ് എന്നിവയ്ക്കൊപ്പമാണ് അഹമ്മദാദ് ഡിഫൻഡേഴ്സുള്ളത്. ഇന്ത്യയിലെ ക്ലബ്ബുകൾക്ക് ലോകനിലവാരമുള്ള മറ്റു ടീമുകൾക്കെതിരെ പോരാടാനും മികവു തെളിയിക്കാനുമുള്ള സുവർണാവസരമാണിതെന്നു സംഘാടകർ പറയുന്നു. പൂൾ ബിയിൽ തുർക്കി ക്ലബ് ഹൾക്ബാൻക് സ്പോർ, ബ്രസീൽ ക്ലബ് സാഡ ക്രൂസെയ്‌രോ വോളി, ജപ്പാൻ ക്ലബ് സുൻടോറി സൺബേഡ്സ് എന്നിവയാണുള്ളത്.