വാട്ട് എ ടെക്നിക്!
Mail This Article
തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ലോക ടെക്ബോൾ ചാംപ്യൻഷിപ്പിലെ തായ്‌ലൻഡ്–ഹംഗറി വനിതാ ഡബിൾസ് ഫൈനൽ മത്സരത്തിൽനിന്ന് (ചിത്രം–1). ടേബിൾ ടെന്നിസിന്റെയും സെപക് തക്രോയുടെയും മിശ്രരൂപമായ ടെക്ബോൾ (Teqball) ലോകത്ത് അതിവേഗത്തിൽ പ്രചാരമാർജിക്കുന്ന കായികവിനോദങ്ങളിൽ ഒന്നാണ്. കർവ്ഡ് ആയ ഒരു ടേബിളിന് ഇരുവശത്തും നിന്നാണ് കളിക്കാർ മത്സരിക്കുക.
പന്തിനെ കൈ കൊണ്ടല്ലാതെ ഏതു ശരീരഭാഗം കൊണ്ടും അപ്പുറം കടത്താം. സിംഗിൾസ് ആയും ഡബിൾസ് ആയും കളിക്കാം. 2012ൽ ഹംഗറിയിലാണ് ടെക്ബോൾ ആദ്യമായി കളിക്കളത്തിലെത്തിയത്. പ്രഫഷനൽ ഫുട്ബോളറായ ഗബോർ ബോർസനി, ബിസിനസുകാരനായ ജ്യോർജി ഗട്യാൻ, കംപ്യൂട്ടർ സയന്റിസ്റ്റായ വിക്ടർ ഹുസാർ എന്നിവരായിരുന്നു ഇതിനു പിന്നിൽ. മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയാണ് ടെക്ബോളിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ടെക്ബോളിന്റെ അംബാസഡർമാരിലൊരാളായ റൊണാൾഡീഞ്ഞോ ഇത്തവണ ലോക ചാംപ്യൻഷിപ്പിൽ പ്രദർശനമത്സരത്തിനും എത്തിയിരുന്നു.