ADVERTISEMENT

കൊച്ചി ∙ 2012 ലണ്ടൻ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായ ബാഡ്മിന്റൻ താരം മത്തിയാസ് ബോയെ കൊച്ചിയിൽ. പുതുവർഷം ആഘോഷിക്കാനായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമെത്തിയ താരം മുത്തൂറ്റ് ആൽവിൻസ് അക്കാദമിയിൽ യുവതാരങ്ങളെ സന്ദർശിച്ചു. 2015ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സ്വർണ ജേതാവായ ബോയെ, പുരുഷ ഡബിൾസിൽ ലോക ഒന്നാം നമ്പറിലേക്ക് ഉയർന്ന ഇന്ത്യയുടെ സ്വാതിക് സായ്‌രാജ് രെങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യത്തിന്റെ പരിശീലകനാണിപ്പോൾ.

‘കേരളം അതിമനോഹരമാണ്. ആദ്യമായാണിവിടെ എത്തുന്നത്. ഇന്ത്യ പ്രതിഭകളായ ബാഡ്മിന്റൻ താരങ്ങളുടെ അക്ഷയഖനിയാണ്. ഇവിടുത്തെ കളിക്കാർ ലോക നിലവാരമുള്ളവരാണ്. പുരുഷ വിഭാഗത്തിലെന്നപോലെ വനിതാ ബാഡ്മിന്റനിലും മികച്ച താരങ്ങളുണ്ട്. കളിയിലെ മികവിനൊപ്പം താരങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കായി സ്പോർട്സ് സയൻസിന് ഇന്ത്യ പ്രാധാന്യം കൊടുക്കണം– ബോയെ പറഞ്ഞു.

English Summary:

Mathias Boye in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com