ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്‌ലീറ്റ് എം. ശ്രീശങ്കർ തുടങ്ങിയ താരങ്ങൾക്ക് അർജുന അവാർഡ് സമ്മാനിച്ചു. ദ്രോണാചാര്യ പുരസ്കാരം ലഭിച്ച കബഡി പരിശീലകന്‍ എടച്ചേരി ഭാസ്കരനും വേദിയിലെ മലയാളി സാന്നിധ്യമായി.

മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ബാഡ്മിന്റൻ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി എന്നിവർ ചടങ്ങിനെത്തിയില്ല. നിലവിൽ മലേഷ്യ ഓപ്പണ്‍ 1000 ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. 26 അത്‍ലീറ്റുകള്‍ക്കാണ് അർജുന അവാർഡ് സമ്മാനിച്ചത്.

ചെസ് ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിയും അർജുന പുരസ്കാരം സ്വീകരിച്ചു. കൊനേരു ഹംപിക്കും ദ്രോണവല്ലി ഹരികയ്ക്കും ശേഷം ഇന്ത്യയിൽനിന്നു ഗ്രാൻഡ് മാസ്റ്ററാകുന്ന മൂന്നാമത്തെ വനിതയാണ് വൈശാലി. വനിതാ ഷൂട്ടിങ് താരം ഇഷ സിങ് ചടങ്ങിനെത്തിയില്ല. ഏഷ്യൻ ഒളിംപിക് ക്വാളിഫയർ മത്സരങ്ങൾക്കായി ജക്കാർത്തയിലാണ് ഇഷയുള്ളത്. 19 വയസ്സുകാരിയായ ഇഷ തിങ്കളാഴ്ച പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയിരുന്നു.

English Summary:

President Droupadi Murmu confers Khel Ratna and Arjuna awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com