ADVERTISEMENT

ന്യൂഡൽഹി ∙ പരുക്കിലും മോശം ഫോമിലും വലയുന്ന ഇന്ത്യൻ ബാഡ്മിന്റൻ താരം  പി.വി.സിന്ധു വീണ്ടും പരിശീലകനെ മാറ്റി. ഇന്തൊനീഷ്യക്കാരൻ ആഗസ് ഡ്വി സാന്റോസോണ് സിന്ധുവിന്റെ പുതിയ കോച്ച്. ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിൽ സാന്റോസിനു കീഴിൽ പരിശീലനം ആരംഭിച്ചതായി സിന്ധു പറഞ്ഞു.

ഒരു വർഷത്തിനിടെ സിന്ധുവിന്റെ മൂന്നാം പരിശീലകനാണ് സാന്റോസ്. ദക്ഷിണ കൊറിയൻ പരിശീലകൻ പാർക് തെയ് സാങ്ങുമായുള്ള കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിപ്പിച്ച ഇന്ത്യൻ താരം ജൂലൈ മുതൽ മലേഷ്യക്കാരൻ മുഹമ്മദ് ഹഫീസ് ഹാഷിമിനു കീഴിലാണ് പരിശീലിച്ചിരുന്നത്.  ഒക്ടോബറിൽ ഫ്രഞ്ച് ഓപ്പൺ  ബാഡ്മിന്റണിനിടെ കാൽമുട്ടിനു പരുക്കേറ്റ സിന്ധു പരുക്കിൽ നിന്നു പൂർണമായി മുക്തയായിട്ടില്ല. 

English Summary:

PV Sindhu has changed the coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com