അന്തർ സർവകലാശാല വോളി എംജിക്ക് കിരീടം
Mail This Article
ഭുവനേശ്വർ ∙ അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വോളിബോൾ ചാംപ്യൻഷിപ്പിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കിരീടം. 5 സെറ്റ് നീണ്ട ഫൈനലിൽ ബംഗാളിലെ അഡാമസ് യൂണിവേഴ്സിറ്റിയെ തോൽപിച്ചാണ് എംജിയുടെ കിരീടനേട്ടം (25–12, 20–25, 25–23, 19–25,15–9). അഖിലേന്ത്യാ ചാംപ്യൻഷിപ്പിൽ എംജിയുടെ 22–ാം കിരീടമാണിത്. 2017നുശേഷമുള്ള ആദ്യ കിരീടവും. കഴിഞ്ഞവർഷത്തെ ചാംപ്യൻഷിപ്പിൽ എംജി മൂന്നാം സ്ഥാനത്തായിരുന്നു.
ടീമംഗങ്ങൾ: റോളി പതക്, അനന്യ ശ്രീ, കെ.വിഭ, എസ്.ആര്യ, അഞ്ജന (കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട), കെ.ആര്യ, അൽന രാജ്, എയ്ഞ്ചൽ തോമസ്, സ്നേഹ (അസംപ്ഷൻ കോളജ്, ചങ്ങനാശേരി), രെഞ്ചു ജേക്കബ്, അനീറ്റ ആന്റണി, നിവേദിത ജയൻ (അൽഫോൻസ കോളജ്, പാലാ). ഖേലോ ഇന്ത്യ കോച്ച് വി.അനിൽകുമാറാണ് ടീമിന്റെ മുഖ്യ പരിശീലകൻ. അസംപ്ഷൻ കോളജ് വോളിബോൾ കോച്ച് നവാസ് വഹാബാണ് സഹ പരിശീലകൻ. അസംപ്ഷൻ കോളജ് കായികാധ്യാപകരായ സുജാ മേരി ജോർജ്, ഡോ.ജിമ്മി ജോർജ് എന്നിവരാണ് ടീം മാനേജർമാർ.