ADVERTISEMENT

ബാഡ്മിന്റൻ ഇന്ത്യ ഓപ്പൺ (നാളെ മുതൽ, യൂറോ സ്പോർട് ചാനൽ)

സൂപ്പർ 750 ടൂർണമെന്റായ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ നാളെ ന്യൂഡൽഹിയിൽ തുടങ്ങും. ഈ വർഷമാണ് ചാംപ്യൻഷിപ്പ് സൂപ്പർ 500 ഗ്രേഡിൽ നിന്ന് ഉയർന്നത്. കൂടുതൽ റാങ്കിങ് പോയിന്റുകൾ ലഭിക്കും എന്നതിനാൽ എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് ഒളിംപിക് യോഗ്യതാ സാധ്യത വർധിപ്പിക്കാനുള്ള അവസരമാണ് ടൂർണമെന്റ്. യൂറോ സ്പോർട് ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങൾ തൽസമയം കാണാം.

ഫുട്ബോൾ

സൂപ്പർ കപ്പ് ഫുട്ബോൾ

ഗോകുലം– ചെന്നൈയിൻ
(നാളെ ഉച്ചകഴിഞ്ഞ് 2.00, ജിയോ സിനിമ)

കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഗോകുലത്തിനു നാളെ രണ്ടാം മത്സരം. എതിരാളികൾ ചെന്നൈയിൻ എഫ്സി. ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 2–1നു തോറ്റ ഗോകുലത്തിന് നോക്കൗട്ട് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്.

ഏഷ്യൻ കപ്പ് ഫുട്ബോൾ

ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ
(വ്യാഴം രാത്രി 8.00, സ്പോർട്സ് 18)

ബി ഗ്രൂപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരം വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനെതിരെ. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് നന്നായി പൊരുതിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഫിഫ റാങ്കിങ്ങിൽ 68–ാം സ്ഥാനത്താണ് ഉസ്ബെക്കിസ്ഥാൻ. ഇന്ത്യ 102–ാം സ്ഥാനത്തും.

കോപ്പ ഡെൽ റേ

അത്‌ലറ്റിക്കോ– റയൽ
(വെള്ളി പുലർച്ചെ 2.00, ഫാൻകോഡ്)

സ്പാനിഷ് കിങ്സ് കപ്പ് എന്നും അറിയപ്പെടുന്ന കോപ്പ ഡെൽ റേയിലെ മഡ്രിഡ് ഡാർബി ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2ന്. ടൂർണമെന്റിലെ പ്രീക്വാർട്ടർ മത്സരമാണിത്.

ആഫ്രിക്കൻ നേഷൻസ് കപ്പ് 

ഈജിപ്ത്–ഘാന
(വെള്ളി പുലർച്ചെ 1.30, ഫാൻകോഡ്)

സെനഗൽ–കാമറൂൺ (വെള്ളി രാത്രി 10.30, ഫാൻകോഡ്)

ആഫ്രിക്കൻ വൻകര ചാംപ്യൻഷിപ്പിൽ വെള്ളിയാഴ്ച രണ്ട് സൂപ്പർ പോരാട്ടങ്ങൾ. ഈജിപ്ത് ഘാനയെയും സെനഗൽ കാമറൂണിനെയും നേരിടും. സെനഗലാണ് നിലവിലെ ചാംപ്യൻമാർ. ഏറ്റവും കൂടുതൽ തവണ ജേതാക്കളായത് ഈജിപ്തും (7). 

ക്രിക്കറ്റ്

ഓസ്ട്രേലിയ–വെസ്റ്റിൻഡീസ് ഒന്നാം ടെസ്റ്റ്
(ബുധൻ രാവിലെ 5.00, സ്റ്റാർ സ്പോർട്സ്)

ഓസ്ട്രേലിയ–വെസ്റ്റിൻഡീസ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ബുധനാഴ്ച അഡ്‌ലെയ്ഡിൽ തുടക്കം. 7 പുതുമുഖങ്ങളുമായാണ് ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ നായകത്വത്തിൽ വിൻ‍ഡീസ് ടീം എത്തുന്നത്. 27 വർഷം മുൻപാണ് വിൻഡീസ് അവസാനമായി ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.

English Summary:

This week's super fights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com