ADVERTISEMENT

വിജ് ആൻസി (നെതർലൻഡ്സ്)∙ ടാറ്റ സ്റ്റീൽ ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദയുടെ കുതിപ്പ്. നെതര്‍ലൻഡ്സിലെ വിജ് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരം ലോക ചാംപ്യനെ തോൽപിച്ചത്. ജയത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദയെത്തി. അഞ്ചു തവണ ലോക ചാംപ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദിനെ ഫിഡെ റേറ്റിങ്ങിൽ പിന്തള്ളിയാണ് പ്രഗ്ഗയുടെ കുതിപ്പ്. 2748.3 ആണ് പ്രഗ്നാനന്ദയുടെ ഫിഡെ റേറ്റിങ്. ആനന്ദിന്റേത് 2748 ആണ്.

ക്ലാസിക്കൽ ചെസിൽ നിലവിലെ ലോകചാംപ്യനെ തോൽപിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. ചൈനീസ് താരം ഡിങ് ലിറനെതിരെ തുടക്കം മുതൽ പ്രഗ്നാനന്ദയ്ക്ക് ആധിപത്യം ഉണ്ടായിരുന്നു. ടാറ്റ സ്റ്റീസ് ചെസിൽ ആദ്യ നാലു റൗണ്ടുകളിൽ പ്രഗ്നാനന്ദയുടെ ആദ്യ വിജയമാണിത്. ആദ്യ റൗണ്ടുകളിൽ‌ സമനിലയായിരുന്നു ഫലം.

കരുത്തനായ ഒരു താരത്തെ തോൽപിക്കുന്നത് എല്ലായ്പ്പോഴും സ്പെഷലായ കാര്യമാണെന്ന് പ്രഗ്നാനന്ദ ചെസ് ഡോട്ട് കോമിനോടു പറഞ്ഞു. ‘‘അവരെ തോൽപിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ക്ലാസിക്കൽ ചെസിൽ ഒരു ലോകചാംപ്യനെ തോൽപിക്കുന്നത് മികച്ച അനുഭവമാണ്. ആദ്യ മൂന്നു ഗെയിമുകളിൽ ഞാൻ നന്നായി കളിക്കുന്നുണ്ടെന്നു തോന്നി. എന്നാൽ അതിനു ശേഷം കഴിഞ്ഞ വർഷത്തേതു പോലെ തന്നെയായിരുന്നു. മികച്ച പ്രകടനം നടത്തി, പിന്നീടു കളി മോശമായിപ്പോയി. ടൂർണമെന്റിന്റെ അവസാനം വരെ എന്റെ ഊർജം നിലനിർത്തേണ്ടത് പ്രധാനമാണെന്നു തോന്നുന്നു.’’– പ്രഗ്നാനന്ദ വ്യക്തമാക്കി.

English Summary:

R Praggnanandhaa beats world champion Ding Liren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com