ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) സിഇഒയെ നിയമിച്ചതിൽ പ്രസിഡന്റ് പി.ടി. ഉഷയും ഭരണസമിതി അംഗങ്ങളും തമ്മിൽ ഭിന്നത. രഘു അയ്യരെ സിഇഒയായി നിയമിക്കാനുള്ള തീരുമാനം പി.ടി. ഉഷ ഏകപക്ഷീയമായി എടുത്തതാണെന്നും എക്സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതി ഉചിതമായ രീതിയിൽ തേടിയില്ലെന്നും ഭരണസമിതിയിലെ 15 അംഗങ്ങളിൽ 12 പേർ ഒപ്പിട്ട കത്തിൽ പറയുന്നു.

അഞ്ചിനു ചേർന്ന ഭരണസമിതി യോഗം രഘു അയ്യരെ സിഇഒയായി നിയമിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു 6ന് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞത്. പ്രതിവർഷം 3 കോടിയോളം രൂപ ശമ്പളമായി നൽകാനും തീരുമാനിച്ചു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത കാര്യം അപ്രതീക്ഷിതമായി അവതരിപ്പിക്കുകയായിരുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു. സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, ട്രഷറർ സഹദേവ് യാദവ്, വൈസ് പ്രസിഡന്റ് രാജ് ലക്ഷ്മി ഡിയോ, അംഗങ്ങളായ ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത് എന്നിവരെല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്. 

ആരോപണങ്ങൾ തള്ളി പി.ടി.ഉഷ 

ന്യൂഡൽഹി ∙ ഐഎഒ ഭരണസമിതി അംഗങ്ങളുടെ ആക്ഷേപങ്ങൾ തള്ളി പി.ടി. ഉഷ. അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ഭൂരിപക്ഷം അംഗങ്ങൾ അംഗീകാരം നൽകിയതിനാലാണ് നിയമനം നടത്തിയതെന്നും വിവാദങ്ങൾ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഇടപെടലിലേക്കു നയിക്കുമെന്നും ഉഷ പ്രതികരിച്ചു. തീരുമാനമെടുത്തു ദിവസങ്ങൾക്കു ശേഷം ആരോപണം ഉയർത്തുന്നതു ഖേദകരമാണെന്നും അവർ പറഞ്ഞു.

English Summary:

controversy over IOA CEO appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com