ADVERTISEMENT

റാഞ്ചി ∙ ഒളിംപിക്സ് യോഗ്യതാ ടൂർണമെന്റിന്റെ സെമിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം പൊരുതി വീണു. കരുത്തരായ ജർമനിയോട് പെനൽറ്റി ഷൂട്ടൗട്ടിലാണ് (4–3) തോൽവി വഴങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതം നേടി സമനില പാലിച്ചു. ജയത്തോടെ ജർമനി പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചപ്പോൾ ഇന്ത്യയ്ക്ക് യോഗ്യത നേടാൻ ഒരു അവസരം കൂടി ബാക്കിയുണ്ട്. ഇന്നു നടക്കുന്ന വെങ്കല മെഡൽ മത്സരത്തിൽ ജപ്പാനെ തോൽപിച്ചാൽ ഇന്ത്യയ്ക്ക് പാരിസ് ടിക്കറ്റെടുക്കാം. യോഗ്യതാ ടൂർണമെന്റിലെ ആദ്യ 3 സ്ഥാനക്കാർക്കാണ് ഒളിംപിക്സ് യോഗ്യത.

ജർമനിക്കെതിരെ 15–ാം മിനിറ്റിൽ ദീപികയുടെ ഗോളിൽ ആദ്യം ലീഡെടുത്തത് ഇന്ത്യയാണ്. എന്നാൽ ഷാ‍ർലെറ്റിന്റെ ഇരട്ട ഗോളുകളിലൂടെ (27, 57 മിനിറ്റുകൾ) ജർമനി തിരിച്ചടിച്ചു. അവസാന നിമിഷം ഇഷിക ചൗധരിയുടെ ഗോളിൽ ഇന്ത്യ സമനില പിടിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു. 

English Summary:

Women's hockey India lost in the shootout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com