ADVERTISEMENT

ന്യൂഡൽഹി ∙ ‘ഫൈനൽ കോർട്ടിൽ’ ഒരിക്കൽക്കൂടി ഇടറി വീണ് ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിൽ കൊറിയയുടെ കാങ് മിൻ ഹ്യൂക്–സിയോ സാങ് ജെയ് കൂട്ടുകെട്ടിനോടാണ് ഇരുവരും കീഴടങ്ങിയത്. ലോക ചാംപ്യൻമാർക്കെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീട് രണ്ടു ഗെയിം കൈവിട്ടാണ് ഏഷ്യൻ ചാംപ്യൻമാരായ ഇന്ത്യൻ സഖ്യത്തിന്റെ തോൽവി (21–15, 11–21, 18–21). കഴിഞ്ഞയാഴ്ച മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിന്റെ സെമി ഫൈനലിൽ സാത്വിക്കും ചിരാഗും കൊറിയൻ സഖ്യത്തെ തോൽപിച്ചിരുന്നു. എന്നാൽ ഫൈനലിൽ ചൈനീസ് സഖ്യത്തോടു പരാജയപ്പെട്ടു.

തായ് സു, ഷി യുഖി ജേതാക്കൾ

ടോക്കിയോ ഒളിംപിക്സ് ഫൈനലിന്റെ ആവർത്തനമായ വനിതാ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം ചെൻ യുഫെയിയെ തോൽപിച്ച് ചൈനീസ് തായ്പേയിയുടെ തായ് സു യിങ് ജേതാവ് (21–16,21–12). ടോക്കിയോയിൽ യുഫെയിക്കായിരുന്നു ജയം. പുരുഷ സിംഗിൾസിൽ ഹോങ്കോങ്ങിന്റെ ലീ ചോക് യൂവിനെ തോൽപിച്ച് സിംഗപ്പുരിന്റെ ഷി യുഖി കിരീടം ചൂടി.

English Summary:

Defeat for Satvik-Chirag alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com