ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തേക്ക് കായിക നിക്ഷേപം ആകർഷിക്കാനും കായിക വികസന പദ്ധതികൾ ചർച്ച ചെയ്യാനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി(ഐഎസ്എസ്കെ) ഇന്നു മുതൽ 26 വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. ഇന്നു വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി  വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.

ബിസിസിഐയുടെ സഹായത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ കൊച്ചി നെടുമ്പാശേരിയിൽ നിർമിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, മലപ്പുറത്തും കോഴിക്കോടുമായി നിർമിക്കുന്ന രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയങ്ങൾ തുടങ്ങിയ പദ്ധതികൾ സമ്മേളനത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കും.

സ്പോർട്സ് എക്സ്പോ, സമ്മേളനങ്ങൾ, സെമിനാറുകൾ, ചലച്ചിത്രോത്സവ കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവയാണ് 4 ദിവസമായി നടക്കുന്നത്. ആർച്ചറി, ഓട്ടോക്രോസ്, കുതിരയോട്ടം, ആം റസ്‌ലിങ് എന്നീ ഇനങ്ങളിൽ പ്രദർശന പ്രകടനങ്ങളുമുണ്ട്. 

  പ്രമുഖ കായിക താരങ്ങളായ അഞ്ജു ബോബി ജോർജ്, ഐ.എം.വിജയൻ, ബൈചുങ് ബൂട്ടിയ, സഞ്ജു സാംസൺ, മിന്നു മണി, അശ്വിനി നാച്ചപ്പ, ഗീതു അന്ന ജോസ്, ഗഗൻ നരംഗ്, സി.കെ.വിനീത്, രഞ്ജിത്ത് മഹേശ്വരി, വിവിധ കായിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉച്ചകോടിയുടെ വിവിധ സെഷനുകളിലായി പങ്കെടുക്കും.  പ്രവേശനം സൗജന്യമാണ്.

English Summary:

Internatinal Sports Summit Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com