ADVERTISEMENT

പാലക്കാട് ∙ പട്നയിൽ ഫെബ്രുവരി 2 മുതൽ 5 വരെ നടത്താനിരുന്ന ദേശീയ ജൂനിയർ സ്കൂൾ ഗെയിംസ് റദ്ദാക്കി. ഗെയിംസ് റദ്ദാക്കാനുള്ള കാരണം സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇതോടെ ഇന്നലെ മുതൽ 29 വരെ കുന്നംകുളത്തു നടത്താനിരുന്ന കേരള ടീമിന്റെ പരിശീലന ക്യാംപും മാറ്റി.

36 ആൺകുട്ടികളും 33 പെൺകുട്ടികളും 10 ഒഫിഷ്യൽസും അടങ്ങുന്ന കേരള ടീം കിരീടം ലക്ഷ്യമിട്ട് ഒരുങ്ങുന്നതിനിടെയാണു ഗെയിംസ് റദ്ദാക്കിയതായി വിവരം ലഭിച്ചത്. ടീമിലെ മിക്കവരും എസ്എസ്എൽസി വിദ്യാർഥികളാണ്. ദേശീയ സ്കൂൾ സീനിയർ, സബ് ജൂനിയർ ചാംപ്യൻഷിപ്പുകൾ നേരത്തേ നടന്നിരുന്നു. സീനിയർ വിഭാഗത്തിൽ കേരളത്തിനാണു കിരീടം.

English Summary:

National Junior School Games are cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com